Advertisements
|
ബ്രിട്ടിഷ് പാര്‍ലമെന്‍റിലേക്ക് 26 ഇന്ത്യന്‍ വംശജര്‍
ലണ്ടന്‍: ഒന്നര പതിറ്റാണ്ടോളമെത്തിയ കണ്‍സര്‍വേറ്റിവ് ഭരണത്തിനു തിരിച്ചടി നേരിട്ട ബ്രിട്ടനില്‍ പാര്‍ലമെന്‍റിലേക്ക് തെരഞ്ഞെടുക്കപ്പട്ടത് 26 ഇന്ത്യന്‍ വംശജര്‍. ടോറികളുടെ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ ഋഷി സുനക് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ കണ്‍സര്‍വേറ്റിവുകളില്‍ നിന്നു വീണ്ടും പാര്‍ലമെന്‍റിലെത്തി. യോര്‍ക്ക്ഷെയറിലെ റിച്ച്മണ്ട്~ നോര്‍ത്താല്ലര്‍ടണില്‍ നിന്നാണു സുനക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത്. മുന്‍ ആഭ്യന്തര സെക്രട്ടറിമാരായ സുവെല്ല ബ്രേവര്‍മാന്‍, പ്രീതി പട്ടേല്‍, മുന്‍ മന്ത്രി ക്ളെയര്‍ കുടീഞ്ഞോ എന്നിവര്‍ സ്വന്തം തട്ടകങ്ങള്‍ നിലനിര്‍ത്തി.
ഗഗന്‍ മഹീന്ദ്ര, ശിവാനി രാജ എന്നിവരും വിജയിച്ചു. ഇവരില്‍ ശിവാനി പരാജയപ്പെടുത്തിയത് ലേബര്‍ പാര്‍ട്ടിയുടെ ഇന്ത്യന്‍ വംശജനായ സ്ഥാനാര്‍ഥി രാജേഷ് അഗര്‍വാളിനെയാണെന്നതും കൗതുകം. അതേസമയം, ടോറി സ്ഥാനാര്‍ഥികളില്‍ ഇന്ത്യന്‍ വംശജരായ ശൈലേഷ് വരയുടെയും അമീത് ജോഗിയയുടെയും പരാജയം അപ്രതീക്ഷിതമായി.
മുതിര്‍ന്ന നേതാക്കളായ സീമ മല്‍ഹോത്ര, വലേറി വാസ് (കീത്ത് വാസിന്‍റെ സഹോദരി), ലിസ നന്ദി, പ്രീത് കൗര്‍ ഗില്‍, തമന്‍ജീത് സിങ് ധേശി, നവേന്ദു മിശ്ര, നാദിയ വിറ്റോം തുടങ്ങിയവരാണ് ലേബര്‍ പാര്‍ട്ടി നിരയില്‍ വിജയിച്ച ഇന്ത്യന്‍ വംശജരായ മുതിര്‍ന്ന നേതാക്കള്‍. ജാസ് അത്വാള്‍, ബാഗി ശങ്കര്‍, സത്വീര്‍ കൗര്‍, ഹര്‍പ്രീത് ഉപ്പല്‍, വരീന്ദര്‍ ജസ്, ഗുരീന്ദര്‍ ജോസന്‍, കനിഷ്ക നാരായാണ്‍, സോണിയ കുമാര്‍, സുരീന ബ്രാക്കന്‍ ബ്രിഡ്ജ്, കിരിച് എന്‍റ്വിസില്‍, ജീവന്‍ സന്ധേര്‍, സോജന്‍ ജോസഫ് എന്നിവര്‍ ലേബര്‍ പാര്‍ട്ടിയുടെ ബെഞ്ചുകളിലെ പുതുമുഖനിരയിലുള്ള ഇന്ത്യന്‍ വംശജരാണ്.
ബ്രിട്ടിഷ് പാര്‍ലമെന്‍റിലേക്കു വിജയിക്കുന്ന ആദ്യ മലയാളിയായി കോട്ടയം സ്വദേശി സോജന്‍ ജോസഫ്. കണ്‍സര്‍വേറ്റിവുകളുടെ കുത്തകയായിരുന്ന കെന്‍റിലെ ആഷ്ഫഡ് മണ്ഡലത്തില്‍ നിന്ന് 1779 വോട്ടുകള്‍ക്കാണു ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥി സോജന്‍റെ വിജയം. കണ്‍സര്‍വേറ്റിവ് സ്ഥാനാര്‍ഥി ഡാമിയന്‍ ഗ്രീനിന് 13,484 വോട്ടുകള്‍ (28.7 ശതമാനം) മാത്രം ലഭിച്ചപ്പോള്‍ സോജന്‍ ജോസഫിന് 15,262 വോട്ടുകള്‍ (32.5 ശതമാനം) നേടാനായി. റിഫോം യുകെയുടെ ട്രിസ്ട്രാം കെന്നഡി ഹാര്‍പ്പര്‍ 10000ലേറെ വോട്ട് നേടിയതും സോജന്‍റെ വിജയത്തില്‍ നിര്‍ണായകമായി. രേസ മേയ് മന്ത്രിസഭയില്‍ ഉപപ്രധാനമന്ത്രിയുടെ ചുമതല വഹിച്ചിട്ടുള്ള നേതാവാണ് ഗ്രീന്‍. 1997 മുതല്‍ തുടര്‍ച്ചയായി ഇവിടത്തെ എംപിയാണ്.
കൈപ്പുഴ ചാമക്കാലായില്‍ ജോസഫിന്‍റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ് സോജന്‍. മാന്നാനം കെഇ കോളെജിലെ പഠനശേഷം ബംഗളൂരുവില്‍ നിന്നു നഴ്സിങ് പഠനം പൂര്‍ത്തിയാക്കി 2001ലാണ് യുകെയിലെത്തുന്നത്. കെന്‍റ് ആന്‍ഡ് മെഡ്വേ എന്‍എച്ച്എസ് ആന്‍ഡ് സോഷ്യല്‍ കെയര്‍ പാര്‍ട്നര്‍ഷിപ്പ് ട്രസ്ററില്‍ മാനസികാരോഗ്യവിഭാഗം നഴ്സിങ് മേധാവിയാണ് സോജന്‍ ജോസഫ്. ഭാര്യ ൈ്രബറ്റ ജോസഫും നഴ്സാണ്. വിദ്യാര്‍ഥികളായ ഹാന്ന, സാറ, മാത്യു എന്നിവര്‍ മക്കള്‍.
സോജന്‍റെ വിജയം ബ്രിട്ടനിലെ മലയാളികളെയാകെ ആവേശത്തിലാക്കിയിട്ടുണ്ട്. സ്വദേശമായ കൈപ്പുഴയിലെ വീട്ടില്‍ ബന്ധുക്കളും സുഹൃത്തുക്കളും മധുരം വിതരണം ചെയ്തും പടക്കംപൊട്ടിച്ചുമാണ് ആഘോഷിച്ചത്. |
|
- dated 08 Jul 2024
|
|
Comments:
Keywords: U.K. - Otta Nottathil - uk_parliament_indians U.K. - Otta Nottathil - uk_parliament_indians,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
|
Other News Titles:
|
|
Advertisements
|